വീട്ടില്‍ സൂക്ഷിച്ച 1.100 ഗ്രാം കഞ്ചാവുമായി 4 പ്രതികളെ അറസ്റ്റ് ചെയ്തു.സി.സി മഞ്ഞളാം കൈത സത്രജിത്ത് (26), സുല്‍ത്താന്‍ ബത്തേരി പൊറ്റയില്‍ അസ്ഖാഫ് (40), സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.യൂക്കാലിക്കവലയിലെ പാലക്കാപറമ്പില്‍ രാഹുലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടി പോലീസും ലഹരി വിരുദ്ധ സേനാംഗങ്ങളും,പോലീസ് ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.ലഹരി വിരുദ്ധ ടീമംഗങ്ങളോടൊപ്പം മീനങ്ങാടി സ്റ്റേഷനിലെ എ.എസ്.ഐ മാത്യു.സി.പി.ഒ മാരായ ഉനൈസ് ,നിഷാദ്, നിദീഷ്, റസീന, അജയന്‍, ഡ്രൈവര്‍ സുരേഷ്, എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ 2 മാസത്തിനിടെ 35 എന്‍.ഡി.പി. എസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മീനങ്ങാടി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ 500 g കഞ്ചാവുമായാണ് മുഹമ്മദ് പിടിയിലാകുന്നത്. മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ 2 മാസത്തിനിടെ 35 എന്‍.ഡി.പി. എസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.