12 ദിവസംകൊണ്ട് വൈറസ് കവര്‍ന്നത് 754 ജീവന്‍

0

ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനം കൊണ്ട് 754 പേര്‍ കൊവിഡിന് കീഴടങ്ങി. പ്രതിദിന രോഗബാധിതരുടെ എണ്ണം 43000 കടന്നു. ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. നാലര ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 100പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്ക് വരെ വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നു. ഇന്നലെ മാത്രം 95 മരണം റിപ്പോര്‍ട്ട് ചെയ്തു.

21 ദിവസം 1054 ജീവന്‍ പൊലിഞ്ഞു. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 2729 ആയും വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ാണം 1446 ആയും കുതിച്ചുയര്‍ന്നു. അതേസമയം യഥാര്‍ഥ മരണ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!