ജില്ലയില്‍ ആദ്യമായി ലഭിച്ച മീനങ്ങാടി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്കുള്ള കാഷ് അംഗീകാരപത്ര സമര്‍പ്പണം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ് പ്രിയ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസി കെ.ഇ വിനയന്‍, മെഡിക്കല്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍ എന്നിവര്‍ അംഗീകാരപത്രം ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ് ആര്‍ ബിന്ദു, സീനിയര്‍ സൂപ്രണ്ട് ലതിക എം.എസ്, എം.എസ് വിനോദ്, ഡോ :അനീന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി നുസ്‌റത്ത് എന്നിവര്‍ സംസാരിച്ചു.
കേരള ആയുഷ് വകുപ്പിന്റെ കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേസൈസേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ (കാഷ്) അംഗീകാരം ലഭിക്കുന്ന വയനാട് ജില്ലയിലെ ഏക ഡിസ്‌പെന്‍സറിയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി. ആയുഷ് മന്ത്രാലയത്തിന് കീ ഴിലുള്ള സംസ്ഥാനത്തെ സര്‍ ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരമുള്ള സേവനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് കാഷ്. 2015 മുതലുള്ള പ്രവര്‍ത്തനമികവ്, ഭൗതികസാഹച ര്യങ്ങള്‍, ഗുണനിലവാരമുള്ള മറ്റു സേവനങ്ങള്‍ എന്നിവയെ അടി സ്ഥാനമാക്കിയാണ് കാഷ് അംഗീകാരം നല്‍കുന്നത.്