വയല്‍ നികത്താനാവില്ലെന്ന് ഹൈക്കോടതി

0

 

2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന ശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്ക് വീടുവയ്ക്കാനായി വയല്‍ നികത്താനാകില്ലെന്ന് കേരള ഹൈക്കോടതി.നിയമം നിലവില്‍ വന്ന ശേഷം സ്ഥലം വാങ്ങുന്നവര്‍ക്കും ഇത്തരത്തില്‍ വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നിയമ പരമല്ലെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നിലവില്‍ വന്നതോടെ വീട് വെക്കുന്നതിനും മറ്റും സ്ഥലം വാങ്ങിയവര്‍ പ്രതിസന്ധിയിലാകുകയാണ്.നൂറ് കണക്കിന് അപേക്ഷകളാണ് നിലവില്‍ കേരളത്തിലെ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ വയല്‍ നികത്തുന്നതിന് അനുമതിക്ക് വേണ്ടി കെട്ടികിടക്കുന്നത്.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി ജസ്റ്റിസ് സതീഷ് നെനാന്‍ എന്നിവര്‍ ഉള്‍പ്പെട്ടെ ഫുള്‍ബെഞ്ച് റദ്ദാക്കുകയും ചെയ്തു. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തഭൂമി നിയമപ്രകാരമുള്ള ഫിസ് അടച്ച് നികത്തുന്നതിന് തടസ്സവും ഇല്ല. എട്ടു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ 1970 ല്‍ കേരളത്തിലുണ്ടയിരുന്നത് നിലവില്‍ രണ്ട് ലക്ഷം ഹെകടറിലേക്ക് ചുരുങ്ങിയെന്നും ഇതിന് പ്രധാന കാരണം നെല്‍വയലുകളുടെ തരം മാറ്റമാണന്നും കേരളത്തിന്റെ പരിസ്ഥിതിയെയും ജൈവഘടനയെ പോലും ഭുമിയുടെ തരം മാറ്റം ബാധിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!