ബത്തേരിയില്‍ കടുവയുടെ സാനിധ്യം; ജനം ആശങ്കയില്‍

0

ജനവാസ കേന്ദ്രത്തില്‍ കടുവയുടെ സാനിധ്യം. സുല്‍ത്താന്‍ ബത്തേരി ഡിപ്പോ പരിസരത്താണ് കഴിഞ്ഞദിവസം രാത്രിയി കടുവയെ നാട്ടുകാര്‍ കണ്ടത്. നിര്‍മ്മലമാത റോഡ് മുറിച്ചുകടക്കുന്ന കടുവയെ ഇതുവഴി സഞ്ചരിച്ചിരുന്ന യാത്രക്കാരന്‍ കണ്ടതായാണ് പറയുന്നത്. തുടര്‍ന്ന ഇന്നുരാവിലെ വനപാലകര്‍ സ്ഥലത്തെത്തുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു.

തെരച്ചിലില്‍ പ്രദേശവാസികളായ റാത്തപ്പളളില്‍ ജോമോന്‍, തേലക്കാട്ടില്‍ ജോയി എന്നിവരുടെ കൃഷിയിടങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തു. സമീപത്തെ വനത്തില്‍നിന്നും പുല്‍പ്പള്ളി- ബത്തേരി റോഡ് മുറിച്ചുകടന്നാണ് കടുവ ജനവാസകേന്ദ്രത്തില്‍ എത്തിയത്.

കടുവയുടെ സാനിധ്യം പ്രദേശത്ത് സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭയാശങ്കയിലായിരിക്കുകയാണ്. അതിനാല്‍ കടുവയെ പിടികൂടണമെന്നും ജനങ്ങളുടെ ഭീതിഅകറ്റണമെന്നുമാണ് ആവശ്യം ഉയരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കടുവ ഇറങ്ങി കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!