ഗാര്‍ഹിക ഉപയോഗത്തിന് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് അപേക്ഷയോടൊപ്പം നല്‍കുന്ന ഐ.ഡി പ്രൂഫിലേയും വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും അഡ്രസ്സ് ഒന്നാണെങ്കില്‍, സ്ഥലത്തിനു മേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
• തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അല്ലങ്കില്‍
• ഇലക്ടറല്‍ ഐഡി കാര്‍ഡ് അല്ലങ്കില്‍
• ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അല്ലങ്കില്‍
• ആധാര്‍ കാര്‍ഡ് അല്ലങ്കില്‍
• റേഷന്‍ കാര്‍ഡ് അല്ലങ്കില്‍
• ഗവണ്‍മെന്റ് ഏജന്‍സി നല്‍കുന്ന ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് അല്ലങ്കില്‍
• ഗവണ്‍മെന്റ് കമ്പനി / ഏജന്‍സി നല്‍കിയ ഏറ്റവും പുതിയ വെള്ളം / ഗ്യാസ് / ടെലിഫോണ്‍ ബില്ലുകള്‍ അല്ലങ്കില്‍
• ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്.