പൂഴത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന നടപടി മന്ത്രി ജി ആര്‍ അനില്‍

0

വിപണിയിലെ പൂഴത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വകു പ്പു മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം മെയില്‍ നടക്കുന്നതിനുമുന്നോടിയാ യി നൂറ് ദിവസം കൊണ്ട@് സംസ്ഥാനത്തെ അമ്പതി നായിരം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നട ത്തുമെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബ ത്തേരി കോളജ് കുപ്പാടിയില്‍ സ്ഥാപിക്കുന്ന ലീഗ ല്‍ മെട്രോളജി വകുപ്പിന്റെ വര്‍ക്കിംഗ് സ്റ്റാന്‍ഡേ ര്‍ഡ് ലബോറട്ടറികളുടെയും ഓഫീസ് സമുച്ചയ ത്തിന്റെയും ശിലാസ്ഥാപന കര്‍മ്മം സെന്റ്‌മേരീസ് കോളജ് സെമിനാര്‍ ഹാളില്‍ നിര്‍വ്വഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി.

വിപണിയില്‍ ശക്തമായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന മുന്നറിയിപ്പാണ് മന്ത്രി ജി ആര്‍ അനില്‍ ബത്തേരിയില്‍ ന്ല്‍കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം മെയില്‍ നടക്കുതിന്നുമുന്നോടിയായി നൂറ് ദിവസം കൊണ്ട് സംസ്ഥാനത്തെ അമ്പതിനായിരം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. വിലനിലവാരവും ഗുണനിലവാരവും ഉറപ്പാക്കും. പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തും. ഇത്തരത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമ്പോള്‍ വ്യാപാരികളെ ദ്രോഹിക്കാതെ നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയി്ട്ടുണ്ടന്നും മന്ത്രി പറഞ്ഞു. ഹോ്ട്ടലുകളിലെ വിലക്കയറ്റം നിയിന്ത്രിക്കുതിന്റെ ഭാഗമായി സംസ്ഥാനത്ത് സുഭിക്ഷം ഹോട്ടലുകള്‍ ആരംഭിക്കുമെന്നും ഏപ്രില്‍ മാസത്തില്‍ 45 സുഭിക്ഷം ഹോട്ടലുകള്‍ ആരംഭിക്കുമെന്നും 20 രൂപ തോതില്‍ ഊണു നല്‍കുമെും മന്ത്രി പറഞ്ഞു. കൂടാതെ കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുനിലപാടാണ് സര്‍്ക്കാറിനുള്ളത്. ഇതിന്റെ ഭാഗമായി സംഭരിക്കുന്ന നെല്ലിന്റെ തുക ബില്ല് സമര്‍പ്പിച്ച് അരമണിക്കൂറിനുള്ളില്‍ കര്‍ഷകന്റെ ബാങ്കില്‍ എത്തുന്നുണ്ടും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, കൗസിലര്‍ ലിഷ, ലീഗല്‍ മെട്രോളജി വകുപ്പ് കട്രോളര്‍ കെ ടി വര്‍ഗീസ് പണിക്കര്‍ ഐ എ എസ്, ഉത്തരമേഖല ലീഗല്‍ മെട്രോളജി ജോയിന്റ് കട്രോളര്‍ കെ സി ചാന്ദിനി, ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം, വിവിധ രാഷ്ട്രീ പാര്‍്ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ട് കോരി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!