ലോകക്ഷയരോഗ ദിനാചരണം നടത്തി

0

 

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ലിറ്റിള്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ഓ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായി.ഡി.എം.ഒ കെ.സക്കീന മുഖ്യ പ്രഭാഷണം നടത്തി.ഡി.പി എം ഡോ: സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി.ക്ഷയരോഗ നിവാരണത്തിനായി നിക്ഷേിക്കാം, ജീവന്‍ സംരക്ഷിക്കാം എന്നതാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ന്ദേശം.ജില്ലയില്‍ ക്ഷയരോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പൂര്‍ണമായ നിര്‍മ്മാര്‍ജനമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടു ത്.ജില്ലയില്‍ നിലവില്‍ 155 ക്ഷയരോഗ ബാധിതര്‍ ചികിത്സയിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു.

ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഐ.എ.എസ്, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ: പി.ദിനീഷ്, ജെ.എ.എം.ഒ ഡോ. ടി.പി അഭിലാഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമന്തിനി സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി അരുണ്‍കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് സി.സി ബാലന്‍, എച്ച്.ഐ.വി ടി.ബി കോര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.കഴിഞ്ഞ ദിവസം ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷനില്‍ വയനാട് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. 2015 നെ അപേക്ഷിച്ച് 2022 ല്‍ ക്ഷയരോഗം കുറഞ്ഞോയെന്ന് പരിശോധിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ജില്ല പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!