ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. മറിമായം സീരിയലിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. കൂടാതെ മകന്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത അനുരാ?ഗ കരിക്കിന്‍ വെള്ളം ഉള്‍പ്പടെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ ഖാലിദ് അഭിനയം കൂടാതെ നാടകം, മേക്കപ്പ്, മാജിക്ക് എന്നിവയിലും ശ്രദ്ധനേടിയിട്ടുണ്ട്. 1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. പ്രൊഫഷണല്‍ നാടകവേദികളിലും സജീവമായിരുന്നു. സഫിയ, ആരിഫ എന്നിവരാണ് ഭാര്യമാര്‍. ഖാലിദ് റഹ്‌മാനെ കൂടാതെ ക്യാമറാമാന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, റഹ്‌മത്ത്, അന്തരിച്ച ഛായാ?ഗ്രാഹകന്‍ ഷാജി ഖാലിദ് എന്നിവര്‍ മക്കളാണ്.