ഒറ്റയാന്‍പന്നി ഭീഷണിയാവുന്നു

0

 

സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളം ബീനാച്ചി ഭാഗങ്ങളില്‍ ഒറ്റയാന്‍പന്നി ഭീഷണി സൃഷ്ടിക്കുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ ദേശീയപാതയിലെത്തുന്ന പന്നി നിരവധി അപകടങ്ങളാണ് വരുത്തിവെക്കുന്നത്. കഴിഞ്ഞദിവസം ബത്തേരി നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി കെ സഹദേവന്‍ അപകടത്തില്‍പെടാന്‍ കാരണമായതും ഈ പന്നിയാണന്നാണ് പരിസരവാസികളുടെ നിഗമനം. പന്നിയെ പിടികൂടുകയോ വെടിവെച്ചുകൊല്ലുകയോ വേണമെന്നാണ് ആവശ്യം.

കൂടാതെ സമീപത്തെ സ്ഥാപനങ്ങളിലേക്കടക്കം കാട്ടുപന്നിഓടിക്കയറുന്നതും പതിവാണ്. ഇത് വ്യാപാരികള്‍ക്കും സമീപവാസികള്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെയാണ് ഭീഷണിയാകുന്നത്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഈ ഒറ്റയാന്‍പന്നിയെ പിടികൂടുകയോ വെടിവെച്ചുകൊല്ലുകയോ വേണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!