വികസന സെമിനാര്‍ സംഘടിപ്പിച്ചു

0

 

കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കായുള്ള പഞ്ചായത്ത് തല ബോധവല്‍ക്കരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് പരിപാടിയില്‍ അധ്യക്ഷനായി.
ട്രൈബല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എ യോഹന്നാന്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ഐ എസ് എ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും, പദ്ധതിയുടെ സാങ്കേതിക നിര്‍മാണ വിശദീകരണത്തെ കുറിച്ച് കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബി എം മുണ്ടക്കല്‍, ജീവന്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം പത്രോസ് എന്നിവര്‍ സംസാരിച്ചു.

വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പര്‍ വി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ് , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ ജിനിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഓ ദേവസ്യ, പഞ്ചായത്ത് സെക്രട്ടറി പികെ ഇന്ദിര എന്നിവര്‍ സംസാരിച്ചു. പ്രസ്തുത സെമിനാറില്‍, മുന്‍ പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് പ്രതിനിധികളും, വാര്‍ഡ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!