വയനാട് ജില്ലാ ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്സ് ലീഡര്‍ഷിപ്പ് ത്രിദിന ക്യാമ്പിന് ബത്തേരിയില്‍ തുടക്കമായി. സുല്‍ത്താന്‍ ബത്തേരി പ്രതീക്ഷ ഓഡിറ്റോറിയത്തില്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു.എന്‍എസ്എസ് ഉത്തരമേഖല കണ്‍വീനര്‍ കെ മനോജ്കുമാര്‍ അധ്യക്ഷനായി. എന്‍എസ്എസ് സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ എം കെ രാജേന്ദ്രന്‍, കെ രവീന്ദ്രന്‍, എ വി രജീഷ്, എ ഹരി, പി ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 53 എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നായി രണ്ട് വീതം വൊളണ്ടിയര്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
നേതൃത്വ പരിശീലനം, സാമൂഹ്യ ഇടപെടല്‍, വ്യക്തിത്വ വികസനം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിലാണ് മൂന്ന്ദിവസത്തെ പരിശീലനത്തില്‍ ക്ലാസുകള്‍ നടക്കുന്നത്. ക്യാമ്പ് നാളെ സമാപിക്കും.