ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ ഈ മാസം 26 ന് തുടങ്ങും

0

ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ ഈ മാസം 26 ന് തുടങ്ങും.ജില്ലയില്‍ പരീക്ഷയെഴുതാന്‍ 601 പേര്‍.സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ആദിവാസി പഠിതാക്കള്‍ പരീക്ഷയെഴുതുന്നത് വയനാട്ടില്‍ നിന്നാണ്. രണ്ട് ട്രാന്‍സ്‌ജെന്റര്‍ പഠിതാക്കളും പരീക്ഷയെഴുതും.പ്ലസ് വണ്‍ , പ്ലസ് ടു തലത്തില്‍ ഫൈനല്‍ പരീക്ഷ നടക്കും. പ്ലസ്ടുവിന് 290 പേരും,പ്ലസ് വണ്ണിന് 311 പേരുമാണ് പരീക്ഷ എഴുതുന്നത്.157 പുരുഷന്മാരും 444 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. 147 എസ് ടി പഠിതാക്കളും, 28 എസ് സി പഠിതാക്കളും 2 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. 7 ഭിന്നശേഷി പഠിതാക്കളും പരീക്ഷയെഴുതുന്നു.ജില്ലയില്‍ നാല് പരീക്ഷാകേന്ദ്രങ്ങള്‍ ആണ് ഉള്ളത്. ഹയര്‍സെക്കന്‍ഡറി മാനന്തവാടി,സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സുല്‍ത്താന്‍ബത്തേരി ,ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കല്‍പ്പറ്റ , ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ . ആശാ വര്‍ക്കര്‍മാര്‍, പ്രീ പ്രൈമറി ടീച്ചര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, വര്‍ക്കര്‍മാര്‍ , ദമ്പതികള്‍, പോലീസ്, എസ് ടി പ്രൊമോട്ടര്‍മാര്‍, കൂലിപ്പണിക്കാര്‍, കച്ചവടക്കാര്‍, കമ്പ്യൂട്ടര്‍ സെന്ററിലില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങിയവരാണ് പരീക്ഷാര്‍ത്ഥികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!