വിനോദ സഞ്ചാരമേഖലയുടെ മുഖഛായ മാറ്റാന്‍ സ്ട്രീറ്റ്
വിനോദ സഞ്ചാരമേഖലയുടെ
മുഖഛായ മാറ്റാന്‍
സ്ട്രീറ്റ്
വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ടൂറിസം ഫോര്‍ ഇന്‍ക്ലുസീവ് ഗ്രോത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേനെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്ട്രീറ്റ്.ഈ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.വയനാട് ജില്ലയില്‍ പുല്‍പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ ജില്ലയിലെ ആദ്യഘട്ടത്തിലെ പ്രദേശിക സാധ്യത പഠനം പൂര്‍ത്തിയാക്കി.ഫാം ടൂറിസം,വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, റിവര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് തുടങ്ങിയ വൈവിധ്യങ്ങളാണ് സ്ട്രീറ്റ് പദ്ധതിയില്‍ ഉണ്ടാകുക.ഓരോ പ്രദേശത്തിന്റേയും സാധ്യതകള്‍ക്ക് അനുസരിച്ച് വനിതാ സംരംഭകരുടേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും പരമാവധി പങ്കാളിത്തം ഉറപ്പാനാണ് ലക്ഷ്യമിടുന്നത്.
നിലവിലെ ടൂറിസം കേന്ദ്രങ്ങളിലെ തിരക്ക് വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ മാറ്റി സമീപപ്രദേശങ്ങള്‍ കൂടി ടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.സംസ്ഥാനത്തെ 10 പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തി നടപ്പിലാക്കുക.വയനാട് ജില്ലയില്‍ പുല്‍പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ ജില്ലയിലെ ആദ്യഘട്ടത്തിലെ പ്രദേശിക സാധ്യത പഠനം പൂര്‍ത്തിയാക്കി.നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളേയും ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെയുമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വയനാട് ജില്ലയില്‍ പുല്‍പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ ജില്ലയിലെ ആദ്യഘട്ടത്തിലെ പ്രദേശിക സാധ്യത പഠനം പൂര്‍ത്തിയാക്കി.ഫാം ടൂറിസം,വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, റിവര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് തുടങ്ങിയ വൈവിധ്യങ്ങളാണ് സ്ട്രീറ്റ് പദ്ധതിയില്‍ ഉണ്ടാകുക.ഓരോ പ്രദേശത്തിന്റേയും സാധ്യതകള്‍ക്ക് അനുസരിച്ച് വനിതാ സംരംഭകരുടേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും പരമാവധി പങ്കാളിത്തം ഉറപ്പാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തിന്റെ സാധ്യതകള്‍ക്കനുസരിച്ച് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.സ്ട്രീറ്റ് പദ്ധതി കാര്യക്ഷമമാകുന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ പുത്തന്‍ ഉണര്‍വാകും.