കനത്തമഴയെ തുടര്‍ന്ന് എട്ടു ജില്ലകളില്‍ വെള്ളിയാഴ്ച അവധി. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്.
അതിതീവ്രമഴ കണക്കിലെടുത്താണ് എട്ടു ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.