ശിവകൃഷ്ണന് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആദരം

0

 

ധീരതയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി കെ.എന്‍ ശിവകൃഷ്ണനെ ജില്ലാ ശിശുക്ഷേമ സമിതി ആദരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ മെമന്റോയും ക്യാഷ് പ്രൈസും നല്‍കി.കേരളത്തില്‍ 5 പേര്‍ അവാര്‍ഡിനര്‍ഹരായപ്പോള്‍ അതിലൊരാളാവാന്‍ ശിവ കൃഷ്ണനായതില്‍ വയനാട്ടുകാര്‍ക്ക് അഭിമാനിക്കാമെന്നും ഡോ.ഷിജുഖാന്‍ പറഞ്ഞു.വയനാട് ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദാ സജീവന്‍ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ സത്യന്‍, തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഷീജ പി എ അധ്യാപകരായ അബ്ദുള്‍ റഷീദ്, ബാബു ടി ആര്‍,അരവിന്ദ് കിഴക്കേടത്ത്, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ സി കെ.ഷംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!