എ.വി.സെറീനക്ക് സംസ്ഥാനതല അംഗീകാരം

0

 

തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച മഹിള പ്രധാന്‍ ഏജന്റിനുള്ള സംസ്ഥാന പുരസ്‌കാരം കോറോം സ്വദേശിനിയായ എ.വി.സെറീനയ്ക്ക്.കേരള പോസ്റ്റല്‍ സര്‍ക്കിളിന് കീഴില്‍ മഹാമാരി കാലത്ത് പതിനൊന്ന് മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അക്കൗണ്ട് തുടങ്ങിയതും പണം നിക്ഷേപിച്ചതുമാണ്  അവാര്‍ഡ്  ലഭിക്കാന്‍ കാരണമായത്. മികച്ച പ്രവര്‍ത്തനത്തിന് മൂന്ന് തവണ ജില്ലാതല മഹിള പ്രധാന്‍ ഏജന്റിനുള്ള അവാര്‍ഡ് നേരത്തെ നേടിയിട്ടുണ്ട്.കേരള പോസ്റ്റല്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഷെഹുലി ബര്‍മന്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.മാനന്തവാടി പോസ്റ്റല്‍ ഇന്‍സെക്ടര്‍ സി.ടി.വിഷ്ണു അവാര്‍ഡ് എ.വി.സെറീനക്ക് കൈമാറി.

നോര്‍ത്തേണ്‍ റീജ്യണല്‍ പോസ്റ്റ്മാസ്റ്റര്‍ ടി.നിര്‍മ്മല ദേവി, പോസ്റ്റല്‍ സര്‍വ്വീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡയരക്ടര്‍ സി.ആര്‍.രാമകൃഷ്ണന്‍, നോര്‍ത്തേണ്‍ റീജ്യണല്‍ പോസ്റ്റല്‍ ഡയരക്ടര്‍ മനോജ്കുമാര്‍ സംസാരിച്ചു.

തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം സ്വദേശിയായ സെറീന  ഇരുപത്തിമൂന്ന് വര്‍ഷമായി വെള്ളമുണ്ട പോസ്റ്റല്‍ സെക്ഷന് കീഴിലാണ് ജോലി ചെയ്യുന്നത്. കോവിഡ് കാലത്തും  പുതുതായി 269 അക്കൗണ്ടുകള്‍  തുടങ്ങാനും ഏറ്റവും കൂടുതല്‍ തുക ശേഖരിച്ച് പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാനും സെറീനക്ക് സാധിച്ചു. സംസ്ഥാന തലത്തില്‍ മഹിള പ്രധാന്‍ ഏജന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഇക്കാലയളവില്‍ ഇവര്‍ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!