കെ.ഷബിത ടീച്ചര്‍ക്ക് ആദരം

0

അര്‍ബുദത്തെ അതിജീവിച്ച് സാമൂഹികരംഗത്തും പൊതുരംഗത്തും മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന കെ.ഷബിത ടീച്ചറെ ജില്ലാ പാലിയേറ്റീവ് വളന്റിയേഴ്സ് കോ-ഓര്‍ഡിനേഷന്‍ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന കാലയളവിലും ജനപ്രതിനിധിയായും മറ്റ് ചുമതലകളിലും ഓടിനടന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നഷാബിത ടീച്ചര്‍ക്ക് വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ശ്രീകുമാരി മീനങ്ങാടി ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി ശാന്തി അനില്‍ പൊന്നാട അണിയിച്ചു.
ചടങ്ങില്‍ പാലിയേറ്റീവ് വളന്റിയേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ അസൈനാര്‍ പനമരം, കെ.എം. ഷിനോജ്,ജെറീഷ് മൂടമ്പത്ത്,അയ്യൂബ്, ഗംഗാധരന്‍ മാസ്റ്റര്‍,രക്ഷാ ധികാരി ജയലളിത ബത്തേരി,ജമീല അസൈനാര്‍, ഷര്‍മിന റഷീദ്,റുഖിയ സലാം,ഫാത്തിമ അസീസ്, മേരി മാത്യു, ഉമ്മുസല്‍മ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!