ലോക ഹൃദയദിനാചാരണം  ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു

0

ഹൃദയത്തെ സംരക്ഷിക്കുക, ഹൃദയ താടാകത്തെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനം -വന്യ ജീവി വകുപ്പും ഡി എം വിംസ് മെഡിക്കല്‍ കോളേജും സംയുക്തമായി ചെമ്പ്ര മലയിലെ ഹൃദയ താടാകത്തിലേക്കു സാഹസിക യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഫ്‌ളാഗ്ഗ് ഓഫ്  ഡി എഫ്  ഒ ഷജ്‌നാ കരിം നിര്‍വഹിച്ചു.ഡോക്ടര്‍മാര്‍,മെഡിക്കല്‍, നഴ്‌സിംഗ്, ബി ഫാം വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഹൃദയത്തെ സംരക്ഷിക്കുന്നതുപോലെതന്നെ പ്രകൃതിയിയെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ചെറിയാന്‍,എ ജി എം ഡോ.ഷാനവാസ് പള്ളിയാല്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍. സുരേഷ്,ചെമ്പ്ര വന സംരക്ഷണ സമിതി പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!