റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

0

നിര്‍മ്മാണം ആരംഭിക്കുന്ന ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടനം എം.പി. രാഹുല്‍ഗാന്ധി നിര്‍വ്വഹിച്ചു. എം.എല്‍. എ അഡ്വ. ടി സിദ്ധിഖ് അധ്യക്ഷനായി.പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി രാഹുല്‍ ഗാന്ധി 3. 94 കോടി രൂപ വകയിരുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. കണിയാമ്പറ്റ,പനമരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ് ചുണ്ടക്കര -അരിഞ്ചേര്‍മല -ചുണ്ടകുന്ന് റോഡ്. ഇരിങ്ങാലക്കുട സ്വദേശിനിക്ക് കിഡ്നി ദാനം ചെയ്ത സിസ്റ്റര്‍ ഷാന്റി മാങ്ങോട്ടിലിനെ ചടങ്ങില്‍ ആദരിച്ചു.

എം.പി കെ സി വേണുഗോപാല്‍, എം.പി കെ സുധാകരന്‍ ,എം.എല്‍.എ.ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍,പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍,കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍,കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി നജീബ്, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ്,വാര്‍ഡ് മെമ്പര്‍ ജെസ്സി ലെസ്ലി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!