കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിനുതകുന്ന തരത്തില്‍ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എം.ഐ ഷാനവാസ് വഹിച്ച പങ്ക് വളരെ വലുതാണെന്നും കേരള ആരോഗ്യ സര്‍വ്വകലാശാലാ സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ് പള്ളിയാലിന് ഈ ദൗത്യം വയനാടിന്റെ ആരോഗ്യരംഗത്തെ പുരോഗതിക്ക് വിനിയോഗിക്കാന്‍ കഴിയട്ടെ എന്നും ടി സിദ്ധീഖ് എം.എല്‍.എ.
ഫോസ വയനാട് ചാപ്റ്റര്‍ സംഘടിപ്പിച്ച എം ഐ ഷാനവാസ് അനുസ്മരണവും കേരള ആരോഗ്യ സര്‍വ്വകലാശാലാ സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വിംസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ .ഷാനവാസ് പള്ളിയലിനെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മുന്‍ എംപിയുടെ ഓര്‍മ പുതുക്കുമ്പോള്‍ അഡ്വ.ടി സിദ്ദീഖിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
എം എല്‍ എയെ കെ എസ് യുവില്‍ കൈപിടിച്ചുയര്‍ത്തിയതും മറ്റും ഓര്‍മകള്‍ അയവിറക്കി. ഷാനവാസ് പള്ളിയാലിന് സെനറ്റ് അംഗമെന്ന നിലയില്‍ ശോഭിക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അഡ്വ. അബ്ദുറഹ്‌മാന്‍ കാതിരി അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം റിട്ടയര്‍ഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.ലക്ഷ്മണന്‍ നിര്‍വ്വഹിച്ചു. വി.എ .മജീദ് ‘എന്‍.കെ റഷീദ്, എം.മുഹമ്മദ് മാസ്റ്റര്‍ ,മുസ്തഫ ഫാറൂഖി , ഡോ.കെ .ടി. അഷ്‌റഫ് ,സത്യന്‍ വി.സി ,സോയാ നാസര്‍ ,സെയിനുല്‍ ആബ് ദിന്‍ ,മുഹമ്മദലി. ഇ. എന്നിവര്‍ സംസാരിച്ചു. ശേഷം ഫോസ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നു.