നൂല്‍പ്പുഴ നായ്ക്കട്ടി പ്രദേശം കടുവ ഭീതിയില്‍

0

ഇന്ന് രാവിലെ ജനവാസ കേന്ദ്രത്തില്‍ മേയാന്‍വിട്ട മൂരിക്കിടാവിനെ കടുവ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകകൂടി ചെയ്തതോടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍പോലും ഭയക്കുകയാണ്. ഈ സാഹചര്യത്തില്‍ കടുവ ഭീതി അകറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട്.
പലപ്പോഴും രാത്രി സമയങ്ങളില്‍ കടുവയെ നിരവധി ആളുകള്‍ കണ്ടിരുന്നു.കടുവയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നുമാണ് നാട്ടുകാര്‍ പറയുന്നു.

പത്ത് വര്‍ഷം മുമ്പും പ്രദേശത്ത് ഇറങ്ങിയ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. പിന്നീട് കടുവയെ വെടിവെച്ചുകൊല്ലുകയായിരുന്നു.ദേശീയ പാത മുറിച്ച് ജനവാസകേന്ദ്രത്തില്‍ പോകുന്ന കടുവയുടെ ദൃശ്യവും പുറത്തുവന്നിരുന്നു.ഇതിനിടെയാണ് ഇന്ന് രാവിലെ എറളോട്ടുകുന്നില്‍ മേയാന്‍കെട്ടിയ മൂരിക്കിടാവിനെ കടുവ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. വനത്തില്‍ നിന്നും അരകിലോമീറ്റര്‍മാറി ജനവാസകേന്ദ്രത്തില്‍ വെച്ചാണ് മൂരിക്കിടാവിനെ കടുവ ആക്രമിച്ചത്. ഇതോടെ പ്രദേശവാസികള്‍ പകല്‍പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!