തുരങ്ക പാതയെ എതിര്‍ക്കില്ല എം.എല്‍.എ ടി സിദ്ദിഖ്

0

പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുള്ള റിപ്പോര്‍ട്ടാണ് വരുന്നതെങ്കില്‍ വികസനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട്
മേപ്പാടി -കള്ളാടി -ആനക്കാംപൊയില്‍ തുരങ്ക പാതയെ എതിര്‍ക്കില്ലെന്ന് കല്‍പ്പറ്റ എം.എല്‍.എ ടി സിദ്ദിഖ്.കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടിനെ സംബന്ധിച്ചുള്ള വികസന കാര്യത്തിലുള്ള പ്രധാന ആവശ്യകതയാണ് തുരങ്കപ്പാത. തുരങ്കപ്പാതയെ അപേക്ഷിച്ച് പൊതുവായി രണ്ടഭിപ്രായം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നമില്ലെങ്കില്‍ തുരങ്ക പാതയെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു.

പദ്ധതിയുടെ പ്രായോഗികത സര്‍ക്കാര്‍ തലത്തിലാണ് പരിശോധിച്ച് നടപ്പിലാക്കേണ്ടതെന്നും , പദ്ധതിക്ക് ആവിശ്യമായുള്ള മറ്റ് കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ , അതിനെതിരായ സമീപനം സ്വീകരിക്കില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും സിദ്ദിഖ് എം.എല്‍ പറഞ്ഞു. എന്നാല്‍ കെ. റെയില്‍ സംബന്ധിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു അല്‍പ ദിവസം മുന്‍പ് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തിയത് ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍ അത് പരിസ്ഥിതി വിരുദ്ധമാണെങ്കില്‍ മാത്രമാണ് പാര്‍ട്ടി അത്തരം നിലപാട് സ്വീകരിക്കുക എന്നും അതാണ് ഡി.സി സി പ്രസിഡന്റ് പറഞ്ഞതെന്നും സിദ്ധീഖ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!