നിര്‍മ്മാണത്തിന്നിടെ തകര്‍ന്ന പൊതുകുഴല്‍കിണര്‍ നന്നാക്കാത്ത കരാറുകാരനെതിരെ പ്രതിഷേധവുമായി വീട്ടമ്മമാര്‍ രംഗത്തെത്തി. സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍കുഴല്‍ കിണര്‍ ഓഫീസിനുമുന്നിലാണ് ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പള്ളിക്കണ്ടി നിവാസികള്‍ പ്രതിഷേധിച്ചത്. 2018-19 നഗരസഭ വകയിരുത്തിയ ഒരുലക്ഷത്തി അറുപതിനായിരം രൂപ മുടക്കിയാണ് കുഴല്‍ കിണര്‍ കുഴിച്ചത്. എന്നാല്‍ നിര്‍മ്മാണത്തിനിടെ കിണറ്റിലിറക്കിയ പൈപ്പുകള്‍ തകരുകയായിരുന്നു. തുടര്‍ന്ന് കരാറുകാരന്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രവര്‍ത്തിപൂര്‍ത്തീകരിച്ചില്ല.ഇതോടെയാണ് കുടിവെള്ളം ക്ഷാമം നേരിടുന്ന പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ വീണ്ടും അറുപതിനായിരം രൂപം വകയിരുത്തി അനുമതിനല്‍കിയിട്ടും പ്രദേശവാസികളെ കബളിപ്പിക്കുകയാണന്നാരോപിച്ചും കിണര്‍ എത്രയുംപെട്ടന്ന് നന്നാക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. അതേസമയം പ്രവര്‍ത്തിക്കുള്ള അനുമതി അഞ്ചുദിവസംമുമ്പാണ് ലഭിച്ചതെന്നും പൈപ്പിന് ഓര്‍ഡര്‍ ചെയ്തതായും രണ്ട് ദിവസത്തിനുള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും കരാറുകാരന്‍ അറിയിച്ചു.