എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  പുതുക്കാന്‍ അവസരം

0

2000  ജനുവരി 1 മുതല്‍ 2021 ആഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക്  ഏപ്രില്‍ 30  വരെ (രജിസ്ട്രേഷന്‍  കാര്‍ഡില്‍ 10/ 99 മുതല്‍ 6/21 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) രജിസ്ട്രേഷന്‍  പുതുക്കാന്‍ അവസരം.www.eemployment.kerala.gov.in എന്ന സൈറ്റ്  മുഖേന നേരിട്ടും രജിസ്ട്രേഷന്‍ പുതുക്കാവുന്നതാമെന്ന്  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.ഇക്കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് യഥാസമയം  രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയം കഴിഞ്ഞ് പുനര്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും ആനുകൂല്യം ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!