ബിജെപി ഭരണത്തിലേറിയതോടെ രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടതായി സിപിഎം കേന്ദ്രകമ്മറ്റി അംഗം കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ.ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്ത് ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധ നടപടികള്‍ നടത്തുകയാണന്നാരോപിച്ച് ബത്തേരിയില്‍ ജില്ലാ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.ബത്തേരി ടൗണ്‍ഹാളിലായിരുന്നു ജില്ലാവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
ഇന്ത്യയിലെ ജനാധിപത്യം ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങള്‍ പൊതുസമൂഹം എന്നിവയില്‍ അധിഷ്ഠിതമാണ്. ഇവതമ്മില്‍ മൂപ്പിളമ തര്‍ക്കങ്ങള്‍ നടന്നാല്‍ ജനാധിപത്യം ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്ത് ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധ നടപടികള്‍ നടത്തുകയാണന്നാരോപിച്ച് ബത്തേരിയില്‍ ജില്ലാ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ബത്തേരി ടൗണ്‍ഹാളിലായിരുന്നു ജില്ലാവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്ത് ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധ നടപടികള്‍ നടത്തുകയാണന്ന് ആരോപിച്ചായിരുന്നു കണ്‍വെന്‍ഷന്‍. പരിപാടി എല്‍ജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ്‌കുമാര്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന്് മുഖ്യപ്രഭാഷണം നടത്തിയപ്പോഴാണ് രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെട്ടതായി സിപിഎം കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ പറഞ്ഞത്. ഇന്ത്യയിലെ ജനാധപത്യം ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങള്‍, പൊതുസമൂഹം എന്നിവയില്‍ അധിഷ്ഠിതമാണന്നും, ഇതില്‍ ലജിസ്ലേച്ചര്‍ ഏറ്റവും പ്രധാനപ്പെട്ടതാണന്നും കെ കെ ശൈലജ ടീച്ചര്‍ എം എല്‍എ പറഞ്ഞു. നിയോഗിച്ചവരോട് വിധേയത്വം കാണിക്കേണ്ടവരല്ല ഗവര്‍ണമാരെന്നും അവര്‍ പറഞ്ഞു.ചടങ്ങില്‍ സിപിഐ ജില്ലാസെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ പി പി ഗഗാറിന്‍, സി എം ശിവരമാന്‍,സി കെ ശശീന്ദ്രന്‍,ജോസഫ് മാണിശേരി,കുര്യാക്കോസ് മുള്ളന്‍മട,സജി ജോസഫ്,കെ കെ ഹംസ,കെ ജെ ദേവസ്യ,സുരേഷ് താളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.