ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിന് സമാനം

0

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അനാവശ്യ യാത്രകള്‍ തടയാനുള്ള പരിശോധന പോലീസ് റോഡുകളില്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകളില്‍ പോകുന്നതിന് തടസമില്ല.

ആശുപത്രികളിലേക്കും വാക്സിനേഷനും യാത്ര ചെയ്യാം. കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ നല്‍കാന്‍ പോകുന്നവര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. പച്ചക്കറി, പലചരക്ക്, പാല്‍, മല്‍സ്യ കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറക്കാം. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രം അനുവദിക്കും.

റെയില്‍വേ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ദീര്‍ഘദൂര റൂട്ടുകളിലും അവശ്യ യാത്രക്കാരുടെ എണ്ണം നോക്കി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി പരിഗണിക്കും. അതേസമയം, സംസ്ഥാനത്തെ സ്ഥിതി വിശകലനം ചെയ്യാന്‍ നാളെ കോവിഡ് അവലോകന യോഗം ചേരും. ഞായറാഴ്ചകളിലെ അടച്ചിടല്‍ തുടരണോ എന്നത് ഉള്‍പ്പടെ ചര്‍ച്ചയാകും.

Leave A Reply

Your email address will not be published.

error: Content is protected !!