പാതിരിപ്പാലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

0

 

പാതിരിപ്പാലത്ത് വാഹനാപകടം.മസ്ദയും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്്.പഴ്പ്പത്തൂര്‍ സ്വദേശി പ്രജീഷ് (35) ആണ്് മരിച്ചത്.നിയന്ത്രണം വിട്ട സ്വകര്യ മസ്ദ നിര്‍ത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടം. രാവിലെ 11.30 ഓടെയാണ് ബത്തേരി ഭാഗത്ത് നിന്ന് വരികയായിരുന്ന മസ്ദയാണ് അപകടം വിതച്ചത്. അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നൂല്‍പ്പുഴ സ്വദേശി ജയചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്കും ചാച്ചിപ്പാടന്‍ ഹുസനെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

 

Leave A Reply

Your email address will not be published.

error: Content is protected !!