ബത്തേരിയിലെ മൂലങ്കാവിന് സമീപത്തെ റിസോര്‍ട്ടില്‍ നിന്നാണ് ഷൈജുവിനെ മലപ്പുറം കോട്ടയ്ക്കല്‍ പൊലീസ് ഇന്ന് പുലര്‍ചെ പിടികൂടിയത്. കാപ്പ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു.കൊടകര, പുതുക്കാട്, തൃശ്ശൂര്‍, എറണാകുളം, ചെങ്ങമനാട്, സുല്‍ത്താന്‍ ബത്തേരി,തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കര്‍ണ്ണാടക ഗുണ്ടല്‍പേട്ട് പോലീസ് സ്റ്റേഷനിലും പല്ലന്‍ ഷൈജുവിനെതിരെ കേസുകളുണ്ട്. കൊടകര സ്വദേശിയായ ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാനിയമപ്രകാരം കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.
ഇയാള്‍ക്ക് ഒരു വര്‍ഷം തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്. ഇതിന് പിന്നാലെ പൊലീസിനെ വെല്ലുവിളിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ ഗുണ്ടാനേതാവായ ഷൈജു പിന്നീട് കുഴല്‍പ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. ഒട്ടേറെ കൊലപാതക, ഹൈവേ കവര്‍ച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്നു.