റനീഷിനും നിജിനും രാഹുല്‍ ഗാന്ധി എം.പിയുടെ അഭിനന്ദനം

0

5 പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മ്മിക്കാനായി സൈക്കിളില്‍ ഭാരത പര്യടനം നടത്തുന്ന റനീഷിനും,നിജിനും രാഹുല്‍ ഗാന്ധി എം.പിയുടെ അഭിനന്ദനം.അമ്പലവയല്‍ സ്വദേശികളായ റനീഷിനും,നിജിനും രാഹുല്‍ ഗാന്ധി എംപി യുടെ പ്രശംസ പത്രം, കാസറഗോഡ് ഒപ്പ് മര ചുവട്ടില്‍ വെച്ച് കാസറഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ കൈമാറി. യാത്രയുടെ ഭാഗമായി റനീഷും നിജിനും ഇപ്പോള്‍ കാസറഗോഡാണുള്ളത്.നിര്‍ദ്ധനര്‍ക്ക് വീടുകള്‍ പണിയുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള നിങ്ങളുടെ മഹത്തായ ദൗത്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു എന്നു തുടങ്ങുന്നതാണ് ആശംസാ സന്ദേശം.

നിര്‍ദ്ധനര്‍ക്ക് വീടുകള്‍ പണിയുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള നിങ്ങളുടെ മഹത്തായ ദൗത്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ആവശ്യത്തിനായി നിങ്ങള്‍ ഒരു ക്രോസ് കണ്‍ട്രി സൈക്ലിംഗ് ടൂര്‍ ആരംഭിക്കുമ്പോള്‍,നിങ്ങളുടെ യാത്ര മറ്റുള്ളവരില്‍ ഒരു മാറ്റമുണ്ടാക്കാനുള്ള പ്രചോദനം ആകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ നിങ്ങള്‍ ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.നിങ്ങളുടെ ഉദ്യമം ആളുകളിലെ സഹജമായ നന്മയെ ആകര്‍ഷിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.നിങ്ങള്‍ക്ക് സുരക്ഷിതവും സംതൃപ്തവുമായ യാത്ര ആശംസിക്കുന്നു.എന്നും രാഹുല്‍ ഗാന്ധി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

ഒന്നരവര്‍ഷത്തോളം ഭാരതം ചുറ്റി സഞ്ചരിച്ച് ഓരോരുത്തരില്‍ നിന്നും ഒരു രൂപ സംഭാവനയായി വാങ്ങി ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിത്തിരിച്ച ഈ ചെറുപ്പക്കാര്‍ മത്സരങ്ങളുടെ ലോകത്തെ യഥാര്‍ത്ഥ മനുഷ്യന്മാരാണെന്ന് തെളിയിച്ചിരിക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. ഈ കാരുണ്യ പ്രവര്‍ത്തനത്തെ വിലമതിക്കുന്നതായും, ദേശീയോദ്ഗ്രഥന യാത്രയായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!