ഓണാഘോഷം സെപ്തംബര്‍ 8-ന്

0

 

ബത്തേരി കുപ്പാടി യുവരശ്മി ലൈബ്രറി & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 8-ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, ഘോഷ യാത്ര, നീന്തല്‍ മത്സരം , നൃത്ത സന്ധ്യ, ഗാനമേള, വടംവലി, വോളിബോള്‍ ,ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍,ഓണസദ്യ തുടങ്ങിയ പരിപാടികള്‍ നടക്കും. സെപ്റ്റംബര്‍ 8,9,0 തീയതികളില്‍ കടമാന്‍ചിറ ഗ്രൗണ്ടിലാണ് മത്സര പരിപാടികള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

യോഗത്തില്‍ ഓണാഘോഷ കമ്മിറ്റിചെയര്‍മാന്‍ ഗിരീഷ് കുമാര്‍, ലൈബ്രറി സെക്രട്ടറി, ആര്‍ എസ് പ്രവീണ്‍., ട്രഷറര്‍ ഇ കെ അലവി , തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!