പയ്യംപള്ളി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പഞ്ചായത്ത് ജലനിധി പദ്ധതിയില്‍ കുടിവെളളം മുടങ്ങിയതിന് അടിയന്തരമായി പരിഹാരം കാണുന്നതിന് പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ജലനിധി അധികൃതരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു.കിഫ്ബി ഫണ്ട് ലഭിക്കുന്നതിന് മുമ്പേ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
കാപ്പിസെറ്റ് മുതല്‍ താന്നിത്തെരുവ് വരെയുള്ള ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഴ്ചകളായി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ജലനിധി അധികൃതരും തമ്മില്‍ തര്‍ക്കത്തിന് കാരണമായി.റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജെ.സി ബി ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കുമ്പോള്‍ റോഡിന്റ പലയിടങ്ങളിലും പൈപ്പ് പൊട്ടുന്നത് പതിവായി മാറിയതോടെ ഈ ഭാഗങ്ങളിലേക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു.ഇതിനെ തുടര്‍ന്ന് റോഡ് കരാറുകാരന്റെയും ജലനിധിയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കുടിവെള്ള വിതരണത്തിനാവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി.കാപ്പി സെറ്റ് മുതല്‍ ദാസനക്കര വരെയുള്ള ഭാഗങ്ങളിലെ കുടിവെള്ള പൈപ്പുകള്‍ റോഡ് നിര്‍മ്മാണത്തോടനുബന്ധിച്ച് റോഡിന്റെ സൈഡിലേക്ക് നീക്കുവാനും, കിഫ്ബി ഫണ്ട് ലഭിക്കുന്നതിന് മുമ്പേ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍വ്വകക്ഷി യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ശോഭന സുകു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ടി കരുണാകരന്‍, ജോളി നരിതൂക്കില്‍, ശ്രീദേവി മുല്ലക്കല്‍, മണി പാമ്പനാല്‍, ബാബു കണ്ടത്തിന്‍ ക്കര, സെക്രട്ടറി വി ഡി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി