സര്‍ഫാസി നിയമം ഉപയോഗിച്ച് കര്‍ഷകരുടെ ഭൂമികള്‍ ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം കര്‍ഷകരെ ആശങ്കയിലാക്കുന്നു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രം 1000 ത്തോളം കര്‍ഷകനാണ് ജപ്തി ഭീഷണി നേരിടുന്നത്. ബത്തേരി കാര്‍ഷിക ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും ,ജില്ലാ ബാങ്കുകളില്‍ നിന്നും ലോണെടുത്ത കര്‍ഷകരാണ് വായ്പ തിരിച്ചടക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്.ബാങ്കുകളുടെ ഇത്തരം നടപടി മൂലം കിടപ്പാടം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍
കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനും പഠനാവിശ്യത്തിനുമായി എടുത്ത വായ്പകള്‍ കാര്‍ഷിക പ്രതിസന്ധിയും ഉല്‍പന്ന വില തകര്‍ച്ചയും തിരിച്ചടവുകള്‍ മുടങ്ങാന്‍ കാരണമായി. വായ്പ തിരിച്ചടവിനു സാവകാശം നല്‍കാതെ സര്‍ഫാസി നിമയം ഉപയോഗിച്ച് കര്‍ഷകരുടെ കൃഷിയിടം ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം.കോവിഡ് പ്രതിസന്ധി പോലും വകവെക്കാതെയാണ് ബാങ്കുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി വായ്പാ കുടിശികയുടെ പേരില്‍ ഭീഷണി പെടുത്തുന്നത്. ബാങ്കുകളുടെ ഇത്തരം നടപടി മൂലം കിടപ്പാടം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍