സംസ്ഥാനത്ത് 6 ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കര്‍ശന നിയന്ത്രണം നിലവില്‍ വന്നത്. പൊതുപരിപാടികള്‍ നിരോധിച്ചു. തിയേറ്ററുകളും നീന്തല്‍ കുളവും ജിമ്മുകളും അടച്ചു.
ആരാധന ഓണ്‍ലൈനായി മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന വര്‍ഷ ക്ളാസുകള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും നിയന്ത്രണം കടുപ്പിച്ചു. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ് രോഗവ്യാപനം കൂടിയ ജില്ലകളില്‍ സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.