കോവിഡ് വ്യാപനം; സായാഹ്ന ഒപി പരിശോധന നിര്‍ത്തിവെച്ചു
ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ മാറ്റി നിയമിച്ചതിനാല്‍ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപി പരിശോധന ഇന്നുമുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല. നിലവില്‍ വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം.
നിരവധി രോഗികള്‍ ആണ് വൈകുന്നേരങ്ങളില്‍ ഇവിടെ ചികിത്സ തേടി എത്തുന്നത്. സായാഹ്ന ഒപി നിര്‍ത്തിയതോടെ. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ രോഗികള്‍ക്ക്. സായാഹ്ന ഒപി നിര്‍ത്തിയെങ്കിലും. രാവിലത്തെ ഒപി പ്രവര്‍ത്തിക്കുന്നുണ്ട്. വാക്‌സിനേഷനും, കോവിഡ് പരിശോധനയും, ക്യാമ്പുകളും. നടക്കുന്നുണ്ടെങ്കിലും. ജീവനക്കാരുടെ കുറവ്. നിലവിലുള്ള ഡോക്ടര്‍ അടക്കമുള്ള ജീവനക്കാരുടെ ജോലിഭാരം ഇരട്ടി ആക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ സായാഹ്ന ഒപി പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്.