അനധികൃത റോഡു നിര്‍മ്മാണ തര്‍ക്കം; മണ്ണ് നീക്കല്‍ പ്രവര്‍ത്തി തടഞ്ഞു

0

വിമുക്തഭടന്‍മാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ഭൂമിയിലെ അനധികൃത റോഡു നിര്‍മ്മാണ തര്‍ക്കം തുടരുന്നു. അമ്പലവയല്‍ ടൗണില്‍ ബി.എസ്.എന്‍.എല്‍. ഓഫീസിന് മുന്‍വശത്തെ ഭൂമിയിലാണ് അനധികൃതമായി റോഡ് നിര്‍മ്മാണം നടന്നത്. സ്ഥലത്ത് ഇന്ന് എക്‌സ് സര്‍വീസ്മെന്‍ കോളനി അസോസിയേഷന്‍ ഭാരവാഹികള്‍ ജെ സി ബി ഉപയോഗിച്ച് നടത്തിയ മണ്ണ് നീക്കല്‍ പ്രവര്‍ത്തി സിപിഎം തടഞ്ഞു.

രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് കമ്മ്യൂണിറ്റി സെന്ററിനായി അനുവദിച്ച ഭൂമിയിലാണ് കഴിഞ്ഞ ദിവസം അനധികൃത കയ്യേറ്റം നടന്നത്. 78.5 സെന്റ് ഭൂമിയാണ് ഇവിടെയുളളത്. കൈവശരേഖയും ഭൂരേഖയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സൈനികരുടെ സംഘടന കോടതിയെ സമീപിച്ചിരുന്നു. കൈവശരേഖ നല്‍കാന്‍ 2019-ല്‍ കോടതി ഉത്തരവായി. കഴിഞ്ഞവര്‍ഷം സ്ഥലത്തിന് കൈവശരേഖ കിട്ടി. സ്ഥലം അളന്നുതിരിച്ച് നല്‍കണമെന്ന് റവന്യൂ വകുപ്പില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സ്ഥലത്തിനരികിലൂടെ അനധികൃതമായി റോഡ് നിര്‍മിച്ചത്. ഈ പാതയ്ക്കരികില്‍ സി.പി.എം.

പാര്‍ട്ടി ഓഫീസും താഴെ അഞ്ചുകുടുംബളും താമസിക്കുന്നുണ്ട്. അനധികൃതമായ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് സ്ഥലത്തിന് നടുവിലൂടെ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന റോഡ് ഭാഗികമായി മൂടുന്ന തരത്തില്‍ എക്സ് സര്‍വീസ്മെന്‍ കോളനി അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നികത്തല്‍ ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് സിപിഎംപ്രവര്‍ത്തകരും നാട്ടുകാരും അമ്പലവയല്‍ പോലീസും സ്ഥലത്തെത്തി പ്രവര്‍ത്തി തടഞ്ഞു.

എന്നാല്‍ തങ്ങള്‍ക്ക് രേഖാമൂലം അനുവധിച്ച ഭൂമിയിലാണ് മണ്ണ് നീക്കല്‍ പ്രവര്‍ത്തി നടത്തിയതെന്നാണ് എക്സ് സര്‍വീസ്മെന്‍ ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ എക്സ് സര്‍വീസ്മെന്‍ കോളനി അസോസിയേഷന്‍ ഭാരവാഹികളാണെന്ന് അവകാശപെട്ട് ചില വെക്തികള്‍ റവന്യു ഭൂമി കയ്യേറാന്‍ ശ്രമിക്കുകയാണെന്നും അനധികൃതമായ പ്രവര്‍ത്തികള്‍ അനുവധിക്കില്ലെന്നുമാണ് സിപിഎം പറയുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!