കൈയ്യെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു
വയനാട് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘കതിര്‍ ‘ കൈയ്യെഴുത്ത് പതിപ്പ് ജില്ലാ കലക്ടര്‍ എ.ഗീത പ്രകാശനം ചെയ്തു. കവിത, കഥ, ലേഖനം, വായന കുറിപ്പ് ,യാത്രാ വിവരണം തുടങ്ങി 23 സൃഷ്ടികളാണ് പുസ്തകത്തിലുള്ളത്. പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍, ജില്ലാ ഓഫീസര്‍ കെ.കെ മോഹനദാസ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്‍.പി നിഖില്‍, പി.റ്റി സന്തോഷ് , സജി യാക്കോബ് എന്നിവര്‍ പങ്കെടുത്തു.
ലേലം
മുട്ടില്‍ – മേപ്പാടി റോഡില്‍ തൃക്കൈപ്പറ്റ സ്‌കൂളിനു സമീപം മുറിച്ച ആല്‍മരത്തിന്റെ വിറക്കും കോഴിക്കോട് വൈത്തിരി ഗുഡല്ലൂര്‍ റോഡില്‍ പുതിയപാടിയില്‍ സ്പാതോഡിയം മരത്തിന്റെ 4 കഷ്ണങ്ങളും ജനുവരി 28 ന് രാവിലെ 11.30 നും ഉച്ചയ്ക്ക് 12.30 നും പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ലക്കിടി കാര്യാലയത്തില്‍ പരസ്യ ലേലം ചെയ്യും.
താല്‍പര്യപത്രം ക്ഷണിച്ചു
ഹരിതകേരള മിഷന്‍ മുഖേന ജലഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള ഏജന്‍സികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം നേരിട്ടോ തപാല്‍ വഴിയോ ജനുവരി 31 ന് പകല്‍ 3 ന് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ – 04936 202593.
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പ്പറ്റ ജി.വി.എച്ച്.എസ്സ്.എസ്സ് വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ഫ്ളോറി കള്‍ച്ചറിസ്റ്റ് പ്രൊട്ടക്ടഡ് കള്‍ട്ടിവേഷന്‍, ഗാര്‍ഡനര്‍, ഡയറി ഫാം എന്റര്‍പ്രണര്‍ ലാബുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ജനുവരി 29 ന് രാവിലെ 10 ന് മുമ്പ് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ 9995821476, 9562658207.
സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുളള 2021 – 22 വര്‍ഷത്തെ പാക്കേജിന് ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പില്‍ നിന്നോ പൊതു വിദ്യാഭ്യാസ വകുപ്പിന്‍ നിന്നോ രജിസ്ട്രേഷന്‍ ലഭ്യമായിട്ടുളള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കാണ് അര്‍ഹത. പാക്കേജിനായി സ്‌കൂള്‍ മേധാവികള്‍ വേേു://ംംം.ുൈീൃമേഹ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202593.
ടെണ്ടര്‍ ക്ഷണിച്ചു
പനമരം അഡീഷണല്‍ (പുല്‍പ്പള്ളി) സംയോജിത ശിശു വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 96 മെയിന്‍ അങ്കണവാടികള്‍ക്കും 7 മിനി അങ്കണവാടികള്‍ക്കും കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7 ന് പകല്‍ 3 വരെ. ഫോണ്‍. 04936 240062.
കൂടിക്കാഴ്ച്ച മാറ്റി
പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ജനുവരി 27 ന് നടത്താനിരുന്ന ഫാം ഓഫീസര്‍ തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വാഹനഗതാഗതം നിരോധിച്ചു
മാനന്തവാടി – കൈതക്കല്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ കൊയിലേരി പാലം മുതല്‍ ആറാട്ട്തറ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുളള വാഹന ഗതാഗതം ഇന്ന് (ചൊവ്വാഴ്ച്ച ) മുതല്‍ 28 വരെ പൂര്‍ണ്ണമായി നിരോധിച്ചു. കൊയിലേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാനന്തവാടി -ദ്വാരക – കമ്മന വഴിയും പുല്‍പ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാനന്തവാടി – താഴെ 54 – പയ്യമ്പള്ളി വഴിയും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ വെയര്‍ഹൗസ്, പോലീസ് ക്വാര്‍ട്ടേസ്, എടഗുനി വയല്‍, മുണ്ടേരി, മരവയല്‍, ഫ്രണ്ട്സ് നഗര്‍, മണിയങ്കോട്, കേന്ദ്രീയ വിദ്യാലയം എന്നീ ഭാഗങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കുണ്ടിലങ്ങാടി ഭാഗങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.