ബീനാച്ചി എസ്റ്റേറ്റിലേക്ക് ഓടി മറഞ്ഞ് കടുവ

0

 

കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഭാഗങ്ങളിലെല്ലാം തിരച്ചില്‍ നടത്തുന്നതിനിടെ ബീനാച്ചി എസ്റ്റേറ്റിലേക്ക് കടുവ ഓടിമറഞ്ഞു.വനം വകുപ്പ് 12 ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ദിവസം 7 ആടുകള്‍ ആക്രമണത്തിനിരയായ പ്രദേശത്ത് നിന്ന് തുടങ്ങിയ തിരച്ചില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ അവസാനിപ്പിച്ചു.കൃഷ്ണഗിരി മേഖല കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ തിരച്ചിലാണിത്. ഇന്നലെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച ചൂരിമലക്കുന്നില്‍ തിരച്ചില്‍ നടത്തുന്ന സംഘമാണ് കടുവയെ കണ്ടത്.

അടുത്തടുത്ത പ്രദേശങ്ങളായ യൂക്കാലിക്കവലയിലും,ആവയലിലും, കൊളഗപ്പാറ ചൂരിമലയിലുമായി 24 മണിക്കൂറിനുള്ളില്‍ കടുവ കൊന്നത് 9 ആടുകളെയാണ്.പരിക്കേറ്റ ഒരാടാവട്ടെ രക്ഷപ്പെടില്ലെന്നറിഞ്ഞിട്ടും ചികില്‍സ തുടരുകയാണ്. കോഴിക്കോട് നിന്നുള്ള ആര്‍.ആര്‍.ടി ടീമംഗങ്ങളെയടക്കം ഉള്‍പ്പെടുത്തി തിരച്ചില്‍ ശക്തമാക്കുമെന്ന് വനം വകുപ്പ്.മയക്കുവെടി വെക്കുന്നതിനായി വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെയും ,സജീഷിന്റെയും നേതൃത്വത്തില്‍ ടീമിനെ സജ്ജമാക്കുമെന്ന ഉറപ്പും നല്‍കി. ജില്ലയിലെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള വനപാലകരും പ്രദേശത്തെ അറിയുന്നവരും ഉള്‍പ്പെടുന്ന 10 അംഗങ്ങളായുള്ള 12 ടീമായാണ് ഇന്ന് തിരച്ചിലിനിറങ്ങിയത്. സഹായികളടക്കം 200 ഓളം പേരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്തത്.

നിലവില്‍ കടുവാ സാന്നിദ്ധ്യമുള്ള കൃഷ്ണഗിരിയുടെ സമീപ പ്രദേശങ്ങളിലും,മൈലമ്പാടി,പുല്ലു മല, മണ്ഡകവയല്‍ തുടങ്ങിയ പ്രദേശങ്ങളിലുമെല്ലാം തിരച്ചില്‍ നടത്താനാണ് തീരുമാനം.ദൂരക്കൂടുതലും ഇടതൂര്‍ന്ന കാപ്പിത്തോട്ടവും, മരങ്ങളും മയക്ക് വെടി വെക്കുന്നതിന് തടസ്സമായി. കടുവയെ കണ്ട പ്രദേശത്തു നിന്നും 500 മീറ്റര്‍ മാത്രം അകലെയുള്ള ബീനാച്ചി എസ്റ്റേറ്റിലേക്കാണ് കടുവ ഓടി മറഞ്ഞത്. നിബിഡ വനത്തിന് സമാനമായ എസ്റ്റേറ്റിനുള്ളിലേക്ക് കടന്ന് തിരയുക എന്നത് ഏറെ പ്രതിസന്ധിയാണ്. ഇതോടെ തിരച്ചില്‍ നിര്‍ത്തിയ വനം വകുപ്പ് രാത്രിയില്‍ കാര്യക്ഷമമായി പെട്രോളിംഗ് നടത്താനും എസ്റ്റേറ്റില്‍ നിന്നും കടുവ പുറത്ത് വരാത്ത അവസ്ഥയില്‍ നടപടികള്‍ സ്വീകരിക്കാനുമാണ് വനം വകുപ്പിന്റെ തീരുമാനം

ദൂരക്കാഴ്ച്ചയില്‍ കടുവ ബീനാച്ചി എസ്റ്റേറ്റിലേക്ക് ഓടി മറഞ്ഞു. 12 ടീമുകളായി തിരിഞ്ഞ് ഇന്നലെ 7 ആടുകള്‍ ആക്രമണത്തിനിരയായ പ്രദേശത്തു നിന്നും തുടങ്ങി കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഭാഗങ്ങളിലെല്ലാം തിരച്ചില്‍ നടത്തുന്നതിനിടെ തിരച്ചില്‍ സംഘത്തിന് ചിന്തിക്കാന്‍ ഇട നല്‍കും മുന്നെ ബീനാച്ചി എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ താവളമെന്ന നാട്ടുകാരുടെ ആശങ്ക ശരിവെച്ച് സുരക്ഷിത താവളമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് കടുവ ഓടിമറഞ്ഞു. ഉച്ചകഴിഞ്ഞ് 3 .30 ഓടെ തിരച്ചില്‍ അവസാനിപ്പിച്ച് വനം വകുപ്പ്.കടുവയെ തേടി കൃഷ്ണഗിരി മേഖല കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ തിരച്ചിലിനാണ് ഇന്ന് ഡി.എഫ്.ഒ ഷജ്‌ന കരീമിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ പാതിരിക്കവലയില്‍ ഒത്തുചേര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!