വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 51 ലിറ്റര്‍ മദ്യം പിടികൂടി

0

 

വാരാന്ത്യ കര്‍ഫ്യു ഭാഗമായി നടത്തി പരിശോധനയില്‍ ബാവലി ഷാണമംഗലത്തുനിന്നും 476 പാക്കറ്റുകളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 51.48 ലിറ്റര്‍ മദ്യം പിടികൂടി. മദ്യം സൂക്ഷിച്ച എച്ച് ഡി കോട്ട – അന്തര്‍സന്ത സ്വദേശി മണിയന്‍(29)നെ എക്‌സ്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.കര്‍ണാടക സംസ്ഥാനത്ത് മദ്യ വില്‍പന ശാലകള്‍ അടച്ചിരിക്കുന്ന സമയത്തും അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായി മദ്യവില്പന നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

കര്‍ണാടക സംസ്ഥാനത്ത് മദ്യ വില്‍പന ശാലകള്‍ അടച്ചിരിക്കുന്ന സമയത്തും അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായി മദ്യവില്പന നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലി ഭാഗത്ത് നടത്തിയ പരിശോധനയില്‍ ആണ് ഷാണമംഗലം ഭാഗത്ത് വച്ച് 476 ടെക്ട്രാ പാക്കറ്റുകളിലായി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മണിയനെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ ബാവലി കടമന വീട്ടില്‍ നാരായണന്‍ (33) ബാവലി മസല്‍ സീമേ വീട്ടില്‍ മനോജ് (25) ബാവലി ദോഡമന വീട്ടില്‍ സുകു (32) എന്നിവര്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനോടൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ കെ ജി ശശികുമാര്‍ പിപി ശിവന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍ അമല്‍ദേവ് അനില്‍ സുരേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് എന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!