മഴയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

0

 

ശക്തമായ മഴയില്‍ പൂതാടി പഞ്ചായത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.കുത്തൊഴുക്കില്‍ ഒലിച്ച് പോയ പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് പൂതാടി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് പുതാടി പഞ്ചായത്തിലെഎരുമത്താരി പാലം തകര്‍ന്ന് വീണത്.തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു പറഞ്ഞു.

മാങ്ങോട് – പുതാടി പ്രദേശങ്ങളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ടു.പ്രദേശത്തെ ഏക്കര്‍ കണക്കിന് വയലുകളില്‍ മണല്‍ വന്നടിഞ്ഞ് നെല്‍കൃഷിക്കും നാശ നഷ്ട്ടമുണ്ടായി . പാലം തകര്‍ന്ന പ്രദേശത്ത് എം എല്‍ എ ഐ സി ബാലകൃഷ്ണ്ണന്‍ , ജില്ലാ കളക്ട്ടര്‍ ഗീതാ , പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു , വാര്‍ഡംഗം ഐ ബി മൃണാളിനി, സി ജെ നിത്യ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി .

Leave A Reply

Your email address will not be published.

error: Content is protected !!