സംസ്ഥാനത്ത് മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടെത്തി : മുഖ്യമന്ത്രി

0

സംസ്ഥാനത്ത് മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടെത്തി : മുഖ്യമന്ത്രി

കേരളത്തില്‍ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറേണ വൈറസിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ യു.കെ വകഭേദം കൂടുതല്‍ വടക്കന്‍ ജില്ലകളിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ധക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!