പെന്‍ഷനില്ല അരിവാള്‍ രോഗികള്‍ ദുരിതത്തില്‍

0

പെന്‍ഷന്‍ മുടങ്ങിയിട്ട് 9 മാസം. മരുന്ന് വാങ്ങാന്‍ പോലും ഗതിയില്ലാതെ ദുരിതം പേറുകയാണ് ജില്ലയില്‍ ആദിവാസികള്‍ ഒഴികെയുള്ള അരിവാള്‍ രോഗികള്‍.ഏറെ മുറവിളികള്‍ക്കൊടുവിലാണ് അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചത്. നിലവില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2500 രൂപയും മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് 2000 രൂപയുമാണ് പെന്‍ഷനായി ലഭിക്കുന്നത്. പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം

പ്രധാനമായും ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചെട്ടി സമുദായത്തില്‍പ്പെട്ടവര്‍ക്കുമാണ് അരിവാള്‍ രോഗം ബാധിക്കുന്നത്. ജില്ലയില്‍ 932 അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. ഇതില്‍ 600 നടുത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും 300 ലധികം പേര്‍ ചെട്ടി സമുദായത്തിലും മറ്റും പെട്ടവരാണ്. എന്നാല്‍ 2000 ത്തിനടുത്ത് രോഗികള്‍ ഉണ്ടന്നാണ് സിക്കിള്‍ സെന്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ പറയുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നും പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ മറ്റ് വിഭാഗക്കാരുടെ പെന്‍ഷന്‍ മുടങ്ങിയതോടെ അത്തരക്കാര്‍ ദുരിതത്തിലാണെന്ന് സിക്കിള്‍ സെന്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ഡി. സരസ്വതി പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!