ഹോട്ടലുകളില്‍ വില വര്‍ദ്ധിപ്പിച്ച സംഭവം നഗരസഭ ഇടപെടല്‍

0

 

മാനന്തവാടിയില്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലുകളില്‍ വില വര്‍ദ്ധിപ്പിച്ച സംഭവം നഗരസഭ ഇടപെടല്‍. വര്‍ദ്ധിപ്പിച്ച വില കുറയ്ക്കാന്‍ തീരുമാനം. നടപടി വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്ന്. ഹോട്ടലുടമകളുമായി നഗരസഭ നടത്തിയ ചര്‍ച്ചയിലാണ് വര്‍ദ്ധിപ്പിച്ച വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ചായയ്ക്കും കടികള്‍ക്കും ഇനി മുതല്‍ പത്ത് രൂപ മാത്രം. വില വര്‍ദ്ധിപ്പിക്കുന്ന കാര്യം ഭക്ഷ്യോപദേശക സമിതി യോഗം ചേര്‍ന്നതിന് ശേഷമെന്നും നഗരസഭ.

മാനന്തവാടിയില്‍ ചില ഹോട്ടലുകളില്‍ യാതൊരു മുന്നറിയിപ്പോ കൂടിയാലോചനയോ ഇല്ലാതെയായിരുന്നു പത്ത് രൂപയുണ്ടായിരുന്ന ചായയ്ക്കും കടികള്‍ക്കും ഒറ്റയടിക്ക് 12 രൂപയാക്കിയത്.നഗരസഭയുടെയോ ഭക്ഷ്യ ഉപദേശക സമിതിയുടെ കൂടിയാലോചനകള്‍ ഇല്ലാതെയാണ് നിരക്കുകള്‍ കൂട്ടിയത്. വിലകള്‍ കൂട്ടിയത് സംബന്ധിച്ച് വയനാട് വിഷന്‍ വാര്‍ത്ത ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് നഗരസഭ ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചതും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂട്ടിയ വില കുറച്ച് പഴയ വിലതന്നെ ഈടാക്കാന്‍ തീരുമാനിച്ചതെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ പറഞ്ഞു.പാചക വാതക ഗ്യാസിന്റെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധനവ് ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുന്ന തരത്തിലേക്ക് എത്തിച്ചതായി ഹോട്ടലുടമകള്‍ പറയുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ഭക്ഷ്യോപദേശ സമിതി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം കൈ കൊള്ളുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!