
കേരളത്തില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ലക്ഷത്തില്‍ താഴെയെത്തുന്നത് 3 മാസത്തെ ഇടവേളയ്ക്കു ശേഷം. ജൂണ്‍ 29ന് 99,174 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. പിന്നീടിത് ലക്ഷത്തിനു മുകളിലായ ശേഷം ഇന്നലെയാണ് അഞ്ചക്കത്തിലേക്ക് തിരിച്ചെത്തുന്നത് (96,646). ചികിത്സയിലുള്ളവരുടെ എണ്ണം സെപ്റ്റംബര്‍ 4ന് രണ്ടര ലക്ഷം കടന്നിരുന്നു (2,50,099).
രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10 ശതമാനത്തില്‍ താഴെയെത്തുന്നതും 3 മാസത്തിനു ശേഷമാണ്. ജൂലൈ 12ന് 9.14% ആയിരുന്ന ടിപിആര്‍ പിന്നീട് പത്തിനു മുകളിലായി. ഓഗസ്റ്റ് 29ന് 19.67% ആയി. പിന്നീട് 10 ശതമാനത്തില്‍ താഴെയെത്തുന്നത് (9.09%) ഇന്നലെയാണ്.