ഭക്ഷ്യ വകുപ്പിന്റെ സര്‍വ്വര്‍ തകരാര്‍ റേഷന്‍ മുടങ്ങിയിട്ട് നാല് ദിവസം
ഭക്ഷ്യ വകുപ്പിന്റെ സര്‍വ്വര്‍ തകരാറായതിനെത്തുടര്‍ന്ന് ഇ പോസ് മെഷീന്‍ വര്‍ക്ക് ചെയ്യാത്തതാണ് റേഷന്‍ വിതരണം മുടങ്ങാന്‍ കാരണം.കഴിഞ്ഞ ശനിയാഴ്ച മുതലാണ് സെര്‍വ്വര്‍ തകരാറിലായത്.കാര്‍ഡ് നമ്പര്‍ മെഷീനില്‍ രേഖ പെടുത്താന്‍ കഴിയുമെങ്കിലും അംഗങ്ങളുടെ വിവരങ്ങളോ ബില്‍ പ്രിന്റിങ്ങോ നടത്താന്‍ സാധിക്കാത്തതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്.
റേഷന്‍ സാധനങ്ങള്‍ നല്‍കാന്‍ കഴിയാത്തതോടെ വ്യാപാരികള്‍ കടകടച്ചിരിക്കുകയാണ്,
റേഷന്‍ ലഭിക്കാതായതോടെ ആദിവാസി കുടുംബങ്ങളും സാധാരണക്കാരും ദുരിതത്തിലായിരിക്കുകയാണ്.
നാല് ദിവസമായി റേഷന്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ കടകള്‍ അടക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് കടയുടമകള്‍ക്ക്.