സ്വാഗത സംഘം രൂപീകരിച്ചു
പഴശ്ശി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭ പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന അനുസ്മരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്വിസ്,ഉപന്യാസ മത്സരം, ചരിത്ര സെമിനാറുകള്‍, അമ്പെയ്ത് മത്സരം, തുടങ്ങി പഴശ്ശി ചരിത്രം പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനുപകരിക്കുന്ന വിവിധ പരിപാടികളാണ് ഒരാഴ്ച കാലയളവില്‍ സംഘടിപ്പിക്കുന്നത്.
നഗരസഭ ചെയര്‍പെഴ്‌സണ്‍ സി.കെ.രത്‌നവല്ലി ചെയര്‍പെഴ്‌സണും സെക്രട്ടറി സന്തോഷ് മാമ്പള്ളി കണ്‍വീനറുമായുള്ള ജനറല്‍ കമ്മറ്റിയും വിവിധ സബ് കമ്മിറ്റകളും രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗീ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പെഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ലേഖ രാജീവന്‍, സിന്ധു സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, ഫാത്തിമ, പി.വി.എസ്.മൂസ്സ, കൗണ്‍സിലര്‍മാരായ എം.അബ്ദുല്‍ ആസിഫ്, വി യു ജോയ്,പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ അബ്ദുള്ള പള്ളിയാല്‍, പടയന്‍ ലതീഫ് ,സുരേഷ് തലപ്പുഴ, അശോകന്‍ ഒഴക്കോടി, പഴശ്ശി ഗ്രന്ഥാലയം ഭാരവാഹികളായ സാജന്‍ ജോസ്, ആര്‍ അജയകുമാര്‍, പഴശ്ശികുടീരം മാനേജര്‍ ക്ലനറ്റ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.