സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ കടകള്‍ പൂട്ടുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.ഹോട്ടലുകള്‍,റസ്റ്ററന്റുകള്‍ , ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ തയ്യാറാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി കടകള്‍ പരിശോധിക്കും. കാര്‍ഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂ.സംസ്ഥാനത്ത് പലഭാഗത്തും ഭക്ഷ്യവിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.