കോടതി പരിസരത്ത് സീബ്രാലൈനില്ല കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി

0

സുല്‍ത്താന്‍ ബത്തേരി സബ് കോടതി പരിസരത്ത് സീബ്രാലൈനില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.ദിനം പ്രതി കോടതി ആവശ്യങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്.മുമ്പുണ്ടായിരുന്ന സീബ്രാലൈന്‍ പുനസ്ഥാപിക്കാത്തതാണ് പ്രശ്‌നം.സീബ്രാലൈന്‍ പുനസ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.

മാനിക്കുനിയില്‍ സീബ്രാലൈനില്ലാത്തത് അപകടഭീഷണിയാകുന്നു.ബത്തേരി സബ് കോടതി പരിസരത്ത് മുമ്പുണ്ടായിരുന്ന സീബ്രാലൈന്‍ പുനസ്ഥാപിക്കാത്തതാണ് അപടക ഭീഷണിക്ക് കാരണം. ദിനം നൂറുകണക്കിന് ആളുകളാണ് ഇവിടെ ഭയപ്പാടോടെ റോഡ് മുറിച്ച് കടക്കുന്നത്.സീബ്രാലൈനില്ലാത്തതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ വരുന്നതിനാല്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് അപകടവും ഇവിടെ സംഭവിച്ചിട്ടുണ്ട്. മുമ്പ് ഇവിടെ സീബ്രാലൈനുണ്ടായിരുന്നു.എന്നാല്‍ റോഡ് നവീകരണത്തിനു ശേഷം സീബ്രാലൈന്‍ ഇവിടെ പുനസ്ഥാപിച്ചിട്ടില്ല. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ തിരക്കേറിയ ഈ ഭാഗത്ത് സീബ്രാലൈന്‍ പുനസ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!