വയനാട് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസ്; ബോക്‌സിംഗ് മത്സരങ്ങള്‍ ജനുവരി 9 ന്
വയനാട് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസിന്റെഅമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെ
സീനിയര്‍ മെന്‍ ആന്റ് വുമണ്‍ ബോക്‌സിംഗ് മത്സരങ്ങള്‍ ജനുവരി ഒമ്പതിന് മാനന്തവാടിയിലെ വയനാട് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തും. മാനന്തവാടി മൈസൂര്‍ റോഡിലെ ക്ലബ്ബില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തുന്ന മത്സരങ്ങള്‍ ഒ ആര്‍ കേളു എം.എല്‍ എ ഉല്‍ഘാടനം ചെയ്യും.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍അതാത് സ്ഥാപന മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് മുനിസിപ്പാലിറ്റി പഞ്ചായത്ത് ഇഷ്യു ചെയ്ത ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതേണ്ടതാണ്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒമ്പതിന് രാവിലെ 8.30 നുള്ളില്‍ വയനാട് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ എത്തേണ്ടതാണ്, കൂടുതല്‍ വിവരങ്ങള്‍ക്ക് വി സി ദീപേഷ്‌സെക്രട്ടരി ജില്ലാബോക്‌സിംഗ് അസാസിയേഷന്‍ 9447682702 ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍പ്രസിഡന്റ് അറിയിച്ചു.