പൊതുവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്ലിയു.എസ് ) 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സംവരണാനുപാതം ഉറപ്പാക്കുന്നതിന് സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.തുടര്‍ന്നാണ് ഒക്ടോബര്‍ 23 ന് നിലവിലുളളതും തുടര്‍ന്ന് പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
സംവരണേതര വിഭാഗങ്ങള്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണത്തിന് 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2020 ഒക്ടോബര്‍ 23 ന് ഉദ്യോഗ നിയമനത്തില്‍ നിയമം ബാധകമാക്കി വിജ്ഞാപനമിറക്കിയിരുന്നു.